
ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു. തൃശ്ശൂർ സ്വദേശികളായ നാല് യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. വിഘ്നേശ്വര്‍ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം വൈകിട്ട് 7.15 ഓടെയാണ് കൊച്ചിൻ എയർപോർട്ടിൽ എത്തിയത്. തുടർന്ന് ഇവരെ വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ സ്വീകരിക്കാൻ കൂട്ടുകാരും, കുടുംബാംഗങ്ങളും, നോർക്ക അധികൃതരും എത്തിയിരുന്നു.
തൃശ്ശൂർ അന്തിക്കാട് പാന്തോട് പൊറ്റെക്കാട്ട് സ്വദേശി വൈശാഖ്, കോക്കോട്ട് സ്വദേശി രഘു, ഇരിങ്ങാലക്കുട വെള്ളാനിക്കര സ്വദേശി വിജീഷ്, കാറളം കൊല്ലായിൽ സ്വദേശി കിരൺ എന്നിവരാണ് നാട്ടിലെത്തിയത്. മെയ് രണ്ടാം തീയതി കൊൽക്കത്തയിൽ ബുദ്ധക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണത്തിന് ഇവർ പോയിരുന്നു. ക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ച് കോറമണ്ഡൽ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്. നാല് പേരും അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
Also Read: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും
Post Your Comments