KeralaLatest NewsNews

പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം: പരിഹസിച്ച് സന്ദീപ് വാര്യര്‍

പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം, പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സോഷ്യലിസം, എസ്എഫ്‌ഐക്കാര്‍ സദ്ഗുണ സമ്പന്നരും പഠിപ്പിസ്റ്റുകളും: പരിഹസിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് സ്ഥിരം സംഭവമാകുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണ് ഇത്തവണ വിവാദത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഇതിനെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് എസ്എഫ്‌ഐയേയും നേതാവിനേയും ട്രോളി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

Read Also:വൃക്ക രോ​ഗികൾ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം, PSC ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സോഷ്യലിസം. എസ്എഫ്‌ഐക്കാര്‍ സദ്ഗുണ സമ്പന്നര്‍ , പഠിപ്പിസ്റ്റുകള്‍ , നമ്മളിടം നന്മമരങ്ങള്‍’

shortlink

Related Articles

Post Your Comments

Related Articles


Back to top button