
കൊച്ചി: കാർ അപകടത്തിൽ മരണപ്പെട്ട സിനിമാ ടെലിവിഷൻ താരം കൊല്ലം സുധിയുടെ വിയോഗത്തിൽ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. കൊല്ലം സുധിയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ‘ഷമ്മിയേട്ടാ’ എന്ന സുധിയുടെ വിളി തന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു എന്നും ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..! അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി..! പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..!
ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്‌നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു..! സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..! ഒപ്പം..; അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..!
Post Your Comments