
പാലക്കാട്: ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് പെരുമണ്ണ കമ്മന മീത്തൽ വീട്ടിൽ പ്രശാന്താണ് (40) അറസ്റ്റിലായത്. ടൗൺ നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ജൂൺ നാലിന് രാവിലെയാണ് സംഭവം. ജോലി അന്വേഷിച്ച് വന്ന തമിഴ്നാട് സ്വദേശിയായ ഗുരുനാഥനെ വാട്ടർ ടാങ്ക് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് ജില്ല ആയുർവേദ ആശുപത്രിയിലെ പണി നടക്കുന്ന കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ട് പോയി പണി സാധനങ്ങൾ വാങ്ങിച്ച് വരാമെന്ന് പറഞ്ഞ് 18,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങുകയായിരുന്നു.
Read Also : ഇതാണ് ‘കെ പാസ്സ്’ എന്ന പുതിയ സ്കീം.. പരീക്ഷ എഴുതണ്ട പക്ഷേ പാസാകും: അഞ്ജു പാര്‍വതിയുടെ കുറിപ്പ്
രാത്രികാല പട്രോളിങ്ങിനിടെ നോർത്ത് സബ് ഇൻസ്പെക്ടർ ഒ.ജി. ഷാജു, സീനിയർ സി.പി.ഒമാരായ രാജേന്ദ്രൻ, മനീഷ്, കുമാരഗുരു, മണികണ്ഠദാസ്, ദിലീപ്, രതീഷ് സി.പി.ഒ രഘു എന്നിവർ അന്ന് രാത്രി 12-ന് സംശയാസ്പദമായ സാഹചര്യത്തിൽ സുൽത്താൻപേട്ടയിൽ കണ്ട പ്രശാന്തിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രശാന്തിനെതിരെ സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ 14 കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments