Latest NewsKeralaNewsBusiness

റെക്കോർഡ് നേട്ടത്തിലേറി തിരുവനന്തപുരം വിമാനത്താവളം, യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ഇത്തവണ പ്രതിദിന യാത്രക്കാരുടെ ശരാശരി 11,879 ആയി വർദ്ധിച്ചിട്ടുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ റെക്കോർഡ് വർദ്ധനവാണ് വിമാനത്താവളം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മെയ് മാസത്തിൽ 3.68 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരിക്കുന്നത്. മുൻ വർഷം മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 26 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും, 1.75 ലക്ഷം വിദേശ സഞ്ചാരികളുമാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തിരിക്കുന്നത്.

ഇത്തവണ പ്രതിദിന യാത്രക്കാരുടെ ശരാശരി 11,879 ആയി വർദ്ധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. പ്രതിദിനം 80 സർവീസുകളും, പ്രതിവാരം 117 സർവീസുകളുമാണ് തിരുവനന്തപുരത്ത് നിന്നും നടത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സർവീസുകൾ ഉയർന്നതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി വർദ്ധിക്കുകയും, യാത്രാ നിരക്ക് താരതമ്യേന കുറയുകയും ചെയ്തിട്ടുണ്ട്. നിലവിൽ, യാത്രക്കാരുടെ എണ്ണം ഉയരുന്നതിനാൽ അടിസ്ഥാന സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും അധികൃതർ ആവിഷ്കരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button