Latest NewsNewsBusiness

സെൻസെക്സും നിഫ്റ്റിയും ഉയർന്നു, നേട്ടത്തോടെ ആഭ്യന്തര സൂചികകൾ

സെൻസെക്സ് 5 പോയിന്റാണ് ഉയർന്നത്

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായെങ്കിലും ആഭ്യന്തര സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 5 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 67,792-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും 5 പോയിന്റ് നേട്ടത്തിൽ 18,599-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയെ മുഖ്യ വരുമാന സ്രോതസായി കാണുന്ന ഐടി ഓഹരികളിൽ ഉണ്ടായ വീഴ്ചയാണ് ഇന്ന് ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചത്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, പെഴ്സിസ്റ്റന്റ് സിസ്റ്റംസ്, കൊഫോർജ്, എംഫസിസ്, ഡിക്സോൺ ടെക്, നൈക, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ജെഎസ്ഡബ്ല്യു എനർജി, അംബുജാ സിമന്റ്സ്, ടോറന്റ് പവർ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, പിബി ഫിൻടെക്, അൾട്രാടെക് സിമന്റ്, കൊട്ടക് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, മാരുതി, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികളാണ് മികച്ച നേട്ടം ഉണ്ടാക്കിയത്.

Also Read: ‘കെ – പാസ് കരസ്ഥമാക്കിയ ആർഷോക്ക് അഭിവാദ്യങ്ങൾ, പരീക്ഷ എഴുതി പാസാകാനാണേൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ’

shortlink

Related Articles

Post Your Comments

Related Articles


Back to top button