Latest NewsKeralaNews

അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍, കേരളത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി തമിഴ്‌നാട്

കമ്പം: അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പര്‍ കോടയാര്‍ ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കും. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥര്‍ തുടരുന്നത്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോടയാര്‍ വനമേഖലയില്‍ തുറന്നുവിട്ടത് ഇന്നാണ്.

Read Also: നിക്ഷേപ വിശ്വാസം വീണ്ടെടുക്കാൻ അദാനി ഗ്രൂപ്പ്, കോടികളുടെ വായ്പ മുൻകൂറായി തിരിച്ചടച്ചു

തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോടയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. ആന മണിക്കൂറായി അനിമല്‍ ആംബുലന്‍സിലായിരുന്നു. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

അതേസമയം, അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും, തുമ്പിക്കൈയിലെ പരിക്ക് ഗുരുതരമാണെന്നും, ഇരട്ടി ഡോസുള്ള മയക്കുവെടിയാണ് തമിഴ്‌നാട് ആനയ്ക്ക് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button