Latest NewsNewsTechnology

വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2023: ഉൽപ്പന്നങ്ങളുടെ ഗംഭീര നിര പ്രഖ്യാപിച്ച് ആപ്പിൾ

ടെക് ലോകത്തിന് ഏറെ പ്രതീക്ഷ പകരുന്ന ഒട്ടനവധി ഉൽപ്പന്നങ്ങളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്

ഇത്തവണ നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ പുതിയ ഉൽപ്പന്നങ്ങളുടെ ഗംഭീര നിര പ്രഖ്യാപിച്ച് ആപ്പിൾ. ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ഈ വർഷം പ്രധാനമായും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളിലാണ് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ടെക് ലോകത്തിന് ഏറെ പ്രതീക്ഷ പകരുന്ന ഒട്ടനവധി ഉൽപ്പന്നങ്ങളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. അവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

15 ഇഞ്ച് മാക്ബുക്ക് എയർ

ലാപ്ടോപ്പ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് 15 ഇഞ്ച് മാക്ബുക്ക് എയർ. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ആപ്പിൾ ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. 11.55 എംഎം കനം മാത്രമുള്ള ലാപ്ടോപ്പിന്റെ ഭാരം 1.3 കിലോഗ്രാമാണ്. 18 മണിക്കൂർ വരെയാണ് ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നത്. 15 ഇഞ്ച് മാക്ബുക്ക് എയർ ലാപ്ടോപ്പുകളുടെ വില 1,34,900 രൂപയാണ്. ഉപഭോക്താക്കൾക്ക് അടുത്ത ആഴ്ച മുതൽ സ്വന്തമാക്കാൻ സാധിക്കും.

ന്യു മാക് പ്രോ

ആപ്പിൾ ആരാധകരുടെ ലിസ്റ്റിലേക്ക് എത്തിയ മറ്റൊരു ഉൽപ്പന്നമാണ് ന്യു മാക് പ്രോ. ആപ്പിൾ ഹൈ ആൻഡ് പ്രോ എക്സ്ഡിആർ ഡിസ്പ്ലേ ആണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് ഇവയുടെ ഫ്രെയിം രൂപകല്പന ചെയ്തിട്ടുള്ളത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും, ഡിസൈനർമാർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഹൈ- എൻഡ് ഡെസ്ക്ടോപ്പ് മോഡൽ കൂടിയാണ് ന്യു മാക് പ്രോ. 2,09,900 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.

ഐപാഡ് ഒഎസ് 17

ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾക്കൊപ്പം ഇത്തവണ സോഫ്റ്റ്‌വെയർ മേഖലയ്ക്കും കമ്പനി കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിനാൽ, ഐപാഡ് ഒഎസ് 17- ന് വിവിധ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ അപ്ഡേഷനാണ് ഒരുക്കിയിട്ടുള്ളത്. ബ്രാൻഡ് ന്യൂ മെസേജ് ഫീച്ചർ, എയർ ഡ്രോപ്പ് കാപബിലിറ്റീസ്, സ്മാർട്ട് ഓട്ടോകറക്ട് തുടങ്ങിയവ പുതിയ അപ്ഡേഷനിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button