
കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മേടയിൽ വീട്ടിൽ മുമ്താസീർ (23) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് അറിയിച്ചു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, സി.പി.ഒമാരായ ഹാഷിം, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments