KozhikodeKeralaNattuvarthaLatest NewsNews

പിതാവ് മരിച്ചിട്ട് ആഴ്ചകള്‍ മാത്രം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്

കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്.

Read Also : 100 രൂപ ഓട്ടോക്കൂലി കടം പറഞ്ഞു: 30 വർഷങ്ങൾക്ക് ശേഷം 10,000 രൂപ തിരികെ നൽകി യാത്രക്കാരൻ

കുന്ദമംഗലത്താണ് അപകടം നടന്നത്. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മേഴ്‌സിയാണ് മാതാവ്. ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button