എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍, അതിനുവേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്തുക എന്നത് വളരെ നിസാരമാണ്. ഇത്തരത്തില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മേക്കപ്പ് ട്രിക്കുകള്‍ ഇതാ;
Read Also : മനക്കൊടിയിൽ നിന്നും കാണാതായ വയോധികൻ എറണാകുളത്ത് മരിച്ചനിലയിൽ
1. ക്ലെന്‍സര്‍ : നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി ക്ളീന്‍ സ്കിന്‍ ആക്കാം.
2. ഡെഡ് സ്കിന്‍ നീക്കം ചെയ്യാം : രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചര്‍മ്മത്തിലെ കേടായ കോശങ്ങള്‍ സ്ക്രബ് ഉപയോഗിച്ചു നീക്കാം. പുതിയ കോശങ്ങള്‍ വരുന്നതോടെ ചര്‍മ്മത്തിന് തിളക്കവും യുവത്വവും ഉണ്ടാവുന്നു.
3. ഐ ക്രീമുകള്‍ : കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകളും ചുളിവുകളും ഇല്ലാതാക്കാന്‍ ഐ ക്രീമുകള്‍ ഉപയോഗിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ച ക്രീമുകള്‍ കണ്ണിനു ചുറ്റും പുരട്ടുന്നത് നല്ലതാണ്.
4. ബിബി ക്രീം : ടാല്‍ക്കം പൗഡര്‍, സാധാരണ ക്രീമുകള്‍ എന്നിവയ്ക്ക് പകരം ഫൗണ്ടേഷന് ലോഷനോ ബിബി ക്രീമോ ഉപയോഗിക്കാം. മുഖത്തെ പാടുകള്‍ മറച്ചു നല്ല നിറവും തിളക്കവും നല്‍കും.
5. ഹൈലൈറ്റര്‍ : കവിളുകള്‍ക്ക് തിളക്കവും യുവത്വവും നല്കാന് ഹൈലൈറ്റര്‍ പുരട്ടാം. ഇളം നിറത്തിലുള്ള ഹൈലൈറ്റര്‍ കവിളെല്ലിലും മൂക്കിന് മുകളിലും അപ്ലൈ ചെയ്യുന്നത് കൂടുതല്‍ ചെറുപ്പം തോന്നിപ്പിക്കും.
Post Your Comments