Latest NewsIndia

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായ നാലുപേർ ​ഗുജറാത്തിൽ പിടിയിൽ: സംഘത്തിൽ ഒരു യുവതിയും

അഹമ്മദാബാദ്: ​ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായ നാലുപേർ ​ഗുജറാത്തിൽ പിടിയിലായി. തീരദേശ പട്ടണമായ പോർബന്തറിൽ നിന്നാണ് ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വിദേശ പൗരനായ ഒരാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നാല് പ്രതികളും ഐഎസ് ഭീകരസംഘത്തിന്റെ ഭാഗമാണെന്ന് എടിഎസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി പരസ്‌പരം ബന്ധം പുലർത്തിയിരുന്ന ഇവർ രാജ്യം വിട്ട് ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. എടിഎസ് ഇവരെ തിരിച്ചറിയുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്‌തു വരികയുമായിരുന്നു.

പോർബന്തറിൽ നിന്ന് മൂന്ന് കശ്മീരികളടക്കം നാല് പേരെ അറസ്റ്റ് ചെയ്തതോടെ ഭീകര വിരുദ്ധ സ്ക്വാഡ് പൊളിച്ചടുക്കിയത് ഭീകരാക്രമണ പദ്ധതികൾ ആയിരുന്നു. ഇറാനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫിലിയേറ്റ് ആയ ഖൊറാസാൻ പ്രവിശ്യയുമായി 4 ഭീകരന്മാർക്കും ബന്ധമുണ്ട്. മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫിലിയേറ്റ് ആയ ഖൊറാസാൻ പ്രവിശ്യയുമായി ഇവർക്ക് അംഗത്വവും ഉള്ളതായി കണ്ടെത്തി. ജൂൺ 10നു ശനിയാഴ്ച്ചയാണ്‌ ഗുജറാത്ത് എ ടി എസ് വിവരങ്ങൾ പുറത്ത് വിട്ടത്,പോർബന്തറിലും പരിസര പ്രദേശങ്ങളിലും പ്രത്യേക പ്രവർത്തനങ്ങൾക്കായി എടിഎസിന്റെ പ്രത്യേക സംഘം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമായിരുന്നു.

അറസ്റ്റിലായ 4 പേരിൽ ഒരാൾ വിദേശ പൗരനാണ്‌. ഏത് രാജ്യം എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.എടിഎസിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഡിഐജി ദിപെൻ ഭദ്രനും മറ്റ് ഉദ്യോഗസ്ഥരും ജൂൺ 9 മുതൽ ഓപ്പറേഷന്റെ ഭാഗമായി പോർബന്തറിലായിരുന്നു . നിരവധി ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ്‌ 4 ഭീകരന്മാരെ അറസ്റ്റ് ചെയ്യുന്നത്.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വമ്പിച്ച വാഹനവ്യൂഹം പോർബന്തറിലുണ്ട്. രഹസ്യ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പോർബന്തറിലുണ്ടെന്നാണ് സൂചന.ഭീകരന്മാർക്കെതിരായ എടിഎസ് പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതായി പോർബന്തറിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഉദ്യോഗസ്ഥരുടെ തലവൻ വ്യക്തമാക്കി.

ഡിഐജി ദീപൻ ഭദ്രന്റെയും എസ്‌പി സുനിൽ ജോഷിയുടെയും നേതൃത്വത്തിലാണ് ഇവരെ പിടികൂടാനുള്ള പദ്ധതികൾ തയ്യറാക്കിയത്. സുമേര എന്ന സ്ത്രീ ഉൾപ്പെടെ നാലു പ്രതികളെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ വെള്ളിയാഴ്‌ച വൈകിയാണ് പോർബന്തറിൽ ആരംഭിച്ചത്. നിരവധി നിരോധിത വസ്‌തുക്കളും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹമ്മദാബാദിൽ ഐഎസ് അംഗങ്ങളെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഗുജറാത്ത് എടിഎസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button