KeralaLatest NewsNews

അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കണക്കാക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: അർധബോധാവസ്ഥയിലുള്ള സമയത്തെ ലൈംഗിക ബന്ധത്തിന്‌ ഇരയുടെ അനുമതിയുണ്ടെന്ന്‌ കണക്കാക്കാനാകില്ലെന്ന്‌ ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥിനിയെ ലഹരി കലർന്ന പാനീയം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സീനിയർ വിദ്യാർഥിക്ക്‌ മുൻകൂർജാമ്യം നിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അർധബോധാവസ്ഥയിൽ ലൈം​ഗിക ബന്ധത്തിന് നൽകുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ലെന്ന സുപ്രധാന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.

ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ല. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതാണ്‌ പരാതിക്ക്‌ കാരണമെന്നുമായിരുന്നു പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ പറഞ്ഞത്‌.

2022 നവംബർ 18ന്‌ കോളേജിൽവച്ച്‌ പ്രതി പീഡിപ്പിച്ചെന്നാണ്‌ പെൺകുട്ടിയുടെ മൊഴി. ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം പ്രതി വിളിച്ചതനുസരിച്ച്‌ പെൺകുട്ടി ലൈബ്രറിയിലെത്തുമ്പോൾ ഇയാൾ സുഹൃത്തുക്കളുമൊത്ത്‌ മദ്യപിക്കുകയായിരുന്നു. മദ്യപിക്കാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി നിരസിച്ചു. തുടർന്ന്‌ ബലമായി കേക്ക്‌ കഴിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്‌തു. ഇതോടെ അർധബോധാവസ്ഥയിലായ പെൺകുട്ടിയെ മുകൾനിലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീടും പലതവണ പീഡനം തുടർന്നു. എറണാകുളത്തെ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button