കോഴിക്കോട്: താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. കണ്ണ്യേരുപ്പിൽ നിഷ(38)യുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്.
താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്. രാത്രിയിൽ ഫ്‌ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഫ്‌ളാറ്റിന്റെ മുകളിൽ താമസിക്കുന്ന നിഷ താഴേക്ക് ഇറങ്ങിയപ്പോൾ ഓടി വന്ന പെരുച്ചാഴി കാലിൽ കടിക്കുകയായിരുന്നു.
പുറത്തുണ്ടായിരുന്നവർ പെരുച്ചാഴിയെ ഓടിച്ചാണ് നിഷയെ രക്ഷപ്പെടുത്തിയത്. ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞരമ്പ് അറ്റുപോയതിനാൽ സർജറി നടത്തണമെന്നാണ് ഡോക്ടർ അറിയിച്ചത്. എന്നാൽ, രക്തസ്രാവം കാരണം സർജറി നടത്താനായില്ല. രക്തസ്രാവം നിലച്ചാൽ സർജറി നടത്താമെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments