News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

ഓഗസ്റ്റ് 17ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പുതുപ്പള്ളിയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.

read also: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാടും

വിജ്ഞാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായി കെ സുധാകരൻ വ്യക്തമാക്കി. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു.

ഓഗസ്റ്റ് 17ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button