Latest NewsKeralaNews

‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ

വേള്‍ഡ് മലയാളി സര്‍ക്കിളില്‍ യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനം.

 രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ ജയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. നടൻ വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ കയ്യടി നേടിയത്.  വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ ശ്രമിച്ച യുവതിയ്ക്ക് ആരാടാ നൽകിയ മറുപടി ശ്രദ്ധനേടുന്നു.

read also: ദളിത് വിരുദ്ധ പരാമര്‍ശം: നടൻ ഉപേന്ദ്ര റാവുവിനെതിരെ കേസ്, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ എന്ന് ജയിലര്‍ സിനിമയുടെ പോസ്റ്റര്‍ ചേര്‍ത്തുകൊണ്ട് വേള്‍ഡ് മലയാളി സര്‍ക്കിളില്‍ യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനം. ഈ അക്കൗണ്ട് ഫേക്ക് ആണെന്നും വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ വേണ്ടി മറ്റാരോ ഇത് ഉപയോഗിക്കുന്നതാണെന്നുമാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

സിനിമ കണ്ടെന്നും സിനിമ സൂപ്പറാണെന്നുമാണ് പോസ്റ്റിന് താഴെ വന്ന എല്ലാ കമന്റുകളും പറയുന്നത്. ‘കാണരുത് നെഞ്ച് പൊട്ടും അത്രക്ക് കട്ടക്ക് രജനിയ്ക്ക് മുകളില്‍ വിനായകൻ’ എന്നാണ് മറ്റൊരു കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button