Latest NewsKeralaNews

അർഹതപ്പെട്ട നികുതി വിഹിതം സംസ്ഥാനത്തിന് നൽകുന്നില്ല: കേന്ദ്ര നിലപാട് പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നൽകുന്നുണ്ടെന്നും എന്നാൽ അർഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഇതിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇനി രാഷ്ട്രീയമില്ല, എന്റെ വീട്ടു പടിക്കൽ ആരും വോട്ടു ചോദിച്ചു വരേണ്ടതില്ല: രാമസിംഹൻ അബൂബക്കർ

സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സ്‌കൂൾ, ആശുപത്രി, ജലസേവനം, റോഡുകൾ ഉൾപ്പെടെയുള്ളവയുടെ വികസനത്തിന് പണം വേണം. ബജറ്റിനെ കാത്തുനിന്നാൽ വികസനം നീണ്ടു പോകും. അതിനാണ് കിഫ്ബി വഴി പണം ഉണ്ടാക്കിയത്. എന്നാൽ കേന്ദ്രം ഇപ്പോൾ പറയുന്നത് കിഫ്ബി വഴി എടുക്കുന്ന പണം വായ്പയായി കണക്കാക്കുമെന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന വായ്പ പരിധിയും കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുകയാണ്. കേന്ദ്രത്തിന് ഒരു നയം സംസ്ഥാനത്തിന് വേറെ നയം എന്ന രീതിയാണ്. കേന്ദ്രം പല കടങ്ങളുമെടുക്കുന്നുണ്ട്. എന്നാൽ അതൊന്നും വായ്പയായി കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഓപ്പറേഷൻ ഫോസ്‌കോസ്: സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button