
ന്യൂഡൽഹി: അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ. ഡൽഹി മയൂർവിഹാറിലാണ് സംഭവം. രാജ്കുമാരി എന്ന അറുപതുകാരിയാണ് കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. രാജ്കുമാരിയെ രക്ഷിക്കാനെത്തിയ അയൽവാസിക്കും പരിക്കേറ്റു.
ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. മദ്യത്തിന് അടിമയായ ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മൂത്ത സഹോദരൻ കശ്യപ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: കുപ്പി മാറിപ്പോയി: മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച വയോധികന് ദാരുണാന്ത്യം
Post Your Comments