
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ വിജയിച്ചത് ‘ടീം യുഡിഎഫ്’ ആണെന്നും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോൺഗ്രസിന് കിട്ടി. പ്രചരണ സമയത്തമുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ? മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.
‘ജയ്ക്കല്ല, മറ്റേതൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിലും തോൽക്കുമായിരുന്നു’: ബഷീർ വള്ളിക്കുന്ന്
പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും പാര്‍ട്ടിയിൽ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സർക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാൻ വിദഗ്ധനാണ് എംവി ഗോവിന്ദൻ.
Post Your Comments