Latest NewsNewsIndia

‘ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കും’: ഹമാസ് ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

ഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എത് രൂപത്തിലുള്ള ഭീകരതയായാലും ഇന്ത്യ അപലപിക്കുന്നു’ എന്ന് മോദി നെതന്യാഹുവിനോട് വ്യക്തമാക്കി. നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ട കാര്യം സോഷ്യൽ മീഡിയയിലൂടെയാണ്‌ പ്രധാനമന്ത്രി മോദി അറിയിച്ചത്.

‘ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും, പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കുന്നു.’ പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെക്കുറിച്ച് നെതന്യാഹു വിവരിച്ചതായും മോദി അറിയിച്ചു. ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി റോക്കറ്റുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഒക്ടോബർ 7 മുതൽ മേഖലയിൽ യുദ്ധസമാന സാഹചര്യം പൊട്ടിപ്പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button