ന്യൂയോര്‍ക്ക് : കാലാവസ്ഥാ വ്യതിയാനത്തില്‍ മുന്നറിയിപ്പുമായി പുതിയ പഠനം. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള മേഖലകളെ ആഗോളതാപനത്തിലേക്ക് നയിച്ചേക്കാമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഹൃദയാഘാതത്തിനും ഹീറ്റ് സ്ട്രോക്കിനും കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്നുമാണ് പഠനം പറയുന്നത്.
Read Also: ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ വെള്ളക്കടല
‘പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലാണ്’ ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ ഊഷ്മാവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ചൂടുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ചൂടിന്റേയും ഈര്‍പ്പത്തിന്റേയും ചില പ്രത്യേക അവസ്ഥാന്തരങ്ങള്‍ മാത്രമാണ് മനുഷ്യശരീരത്തിന് താങ്ങാന്‍ സാധിക്കുന്നത്. ആഗോള താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടായാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് പാകിസ്താനിലേയും ഇന്ത്യയുടെ ചില ഭാഗങ്ങളിലേതും ഉള്‍പ്പെടെ 220 കോടി ജനങ്ങളെ ആയിരിക്കും. കിഴക്കന്‍ ചൈനയേയും ആഫ്രിക്കയേയും ചൂട് ഗുരുതരമായി ബാധിക്കും. ഡല്‍ഹി, കൊല്‍ക്കത്ത, ഷാങ്ഹായ്, മുള്‍ട്ടാന്‍, നാന്‍ജിംഗ്, വുഹാന്‍ തുടങ്ങിയ ജനസാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാകും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments