Latest NewsIndiaNews

ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ: രഹത് ഗുരുകുല സമുച്ചയം ഉദ്ഘാടനം ചെയ്തു

ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ പ്രാധാന്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ലക്നൗ: ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ സാധ്യമാക്കുന്ന പുതിയ സംവിധാനത്തിന് തുടക്കമിട്ട് യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യത്തെ എമർജൻസി ഓപ്പറേഷൻ സെന്ററാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രഹത് ഗുരുകുല സമുച്ചയം എന്ന പേര് നൽകിയിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം സെക്രട്ടറി ദുർഗ്ഗാ ശങ്കർ മിശ്ര നിർവഹിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്ക് പുറമേ, സംസ്ഥാനത്തെ ജനങ്ങൾക്കും പരിശീലനം നൽകാനാണ് പുതിയ കേന്ദ്രം വഴി ലക്ഷ്യമിടുന്നതെന്ന് യോഗി സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്ത് ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ പ്രാധാന്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസിന് കീഴിലായാണ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുള്ള നീളം ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ, സഹായങ്ങൾ തുടങ്ങിയവർ നൽകുന്നതിനും വിലയിരുത്തുന്നതിനും സെന്റർ കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.

Also Read: സുപ്രിയ സുലെയുടെ രാഷ്ട്രീയ ചരടുവലികളിൽ അന്തംവിട്ട് ഇൻഡിയ സഖ്യം: ശരദ് പവാറും ബിജെപി പാളയത്തിലേക്കോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button