കൊച്ചി: കൊച്ചിയില്‍ വീണ്ടും 23കാരിയായ അവിവാഹിത ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രവേശിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചത്. ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി.
Read Also: ജമ്മു കശ്മീരില്‍ ഭീകരാക്രമണം, അതീവ ജാഗ്രത: പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാര്‍ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയില്‍ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതില്‍ തുറക്കാതെ വന്ന സാഹചര്യത്തില്‍ മറ്റ് അന്തേവാസികള്‍ ബലമായി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയില്‍ യുവതി പ്രസവിച്ചതായി അറിയുന്നത്.
യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല്ലത്തെ ആണ്‍സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനോട് പറഞ്ഞു.
Post Your Comments