കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസില്‍ പ്രതി മുജീബ് റഹ്‌മാനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 5,000 പേജുകളുള്ള കുറ്റപത്രമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്.
കൊണ്ടോട്ടി സ്വദേശിയാണ് മുജീബ്. ഇയാളുടെ ഭാര്യ കേസിലെ രണ്ടാം പ്രതിയാണ്. കൊലപാതകം, മോഷണം തുടങ്ങി 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
read also: സുരേഷ് ഗോപിയെ അഭിനന്ദിച്ച ജസ്‌ന സലീമിനെതിരെ സൈബര്‍ ആക്രമണം
സ്വന്തം വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കഴിഞ്ഞ മാർച്ച് 11-ാം തീയതിയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി മുജീബാണെന്ന് പൊലീസ് കണ്ടെത്തിയത്.
Post Your Comments