ഇടുക്കി: പൊതുപ്രവര്‍ത്തകയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ രണ്ടാഴ്ചക്കകം നടപടിയെടുക്കാന്‍ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇടുക്കി കുമളി സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ രാജേഷ് രാജുവിനെതിരെ പൊതു പ്രവര്‍ത്തകയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.
Read Also: രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും
പീരുമേട് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും പരാതി വിഷയത്തില്‍ പൊലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷന്‍ കണ്ടെത്തി. 2023 സെപ്റ്റംബറില്‍ ഇടുക്കി സൈബര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവില്‍ നിന്നും തെളിവുകള്‍ പൊലീസ് കണ്ടെത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Post Your Comments