Latest NewsKeralaNews

ഒപ്പൊ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു, യുവാവിന് പൊള്ളലേറ്റു: സംഭവം കാസര്‍കോട്

 

കാസര്‍കോട്: സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം.
കാസര്‍കോട് ജില്ലയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാര്‍ട്ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജില്‍ മാത്യു ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിന്റെ തുടയിലും കൈയ്യിലും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോണ്‍ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button