Latest NewsIndiaBollywoodNewsEntertainment

ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം : പരിശോധനയിൽ കണ്ടെത്തിയത് നടി മാളബികയുടെ മൃതദേഹം

ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്നു മാളബിക

നടിയും മോഡലുമായ നൂർ മാളബിക ദാസ് മരിച്ചനിലയില്‍. മുംബയിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്.

read also: നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ തീരുമാനം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി വീടുകൾ നിർമ്മിക്കാൻ കേന്ദ്രസഹായം

ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്നു മാളബിക. അസം സ്വദേശിയായ മാളബിക മുംബൈയില്‍ ലോഖണ്ഡ്‌വാലയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കജോള്‍ നായികയായ ദ ട്രയലിലും ഏതാനും ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button