KeralaLatest NewsNews

സ്‌കൂളിലെ ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു: ഏഴാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം:  ആര്‍പ്പൂക്കരയില്‍ സ്‌കൂളിലെ ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കല്‍ നാഗംവേലില്‍ ലാല്‍ സി. ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ സി.ലാല്‍ (കുഞ്ഞാറ്റ -12) ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

Read Also: എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍

കഴിഞ്ഞദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റല്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാല്‍. സഹോദരങ്ങള്‍: നോയല്‍ സി. ലാല്‍, ഏയ്ഞ്ചല്‍ സി.ലാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button