തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആര്‍ പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാര്‍ ഇടപെടല്‍. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്.
രോഗലക്ഷണങ്ങളോടെ രണ്ടുപേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ക്കും നെയ്യാറ്റിന്‍കര കാവിന് കുളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നല്‍കുന്നത്.
കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിര്‍ന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. ചികിത്സയിലുള്ള പേരൂര്‍ക്കട സ്വദേശിക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇതുവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താന്‍ ആയിട്ടില്ല.
Post Your Comments