മേരിമാതാവിന്റെ ചിത്രം അശ്ലീല രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കണ്ടന്റ് ക്രിയേറ്റർക്കെതിരെ വ്യാപക വിമർശനം. യുഎഇക്കാരനായ ഫൈസല്‍ എന്ന യുവാവാണ് ചിത്രം എഡിറ്റ് ചെയ്ത് റീലില്‍ ഉള്‍പ്പെടുത്തിയത്.
നിലവില്‍ ഓക്ലൻഡിലാന്റിൽ താമസിക്കുന്ന ഫൈസൽ കർമ്മയുമായി ബന്ധപ്പെട്ടൊരു റീലാണ് പങ്കുവച്ചത്. വീഡിയോയില്‍ മേരി മാതാവ് അശ്ലീലമായ രീതിയില്‍ ലോലി പോപ് കഴിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
read also: ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും: മന്ത്രിസഭാ ഉപസമിതി
റീല്‍ ഇൻസ്റ്റഗ്രാമില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തുവന്നു. ചിത്രത്തിനുള്ള കർമ്മഫലം നിങ്ങള്‍ ഉടനെ അനുഭവിക്കുമെന്നാണ് വിശ്വാസികളുടെ കമന്റ്.
Post Your Comments