കൊല്ലം: കൊല്ലം ആശ്രാമത്ത് മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കൊലപാതകത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേര്‍ പിടിയിലായി. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീന്‍, കാര്‍ വാടകയ്‌ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജര്‍ സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരാണ് പിടിയിലായത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചന്‍ 23 നാണ് അപകടത്തില്‍ പെടുന്നത്. സൈക്കിളില്‍ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു.
Read Also: സ്വപ്‌നങ്ങള്‍ തകര്‍ന്നു,ഗുഡ്ബൈ റസ്ലിങ്’, വേദനയോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
മരിച്ച പാപ്പച്ചന്റെ നിക്ഷേപ തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ പാപ്പച്ചന്‍ കഴിഞ്ഞ മേയ് 26 നാണ് മരിച്ചത്.
Post Your Comments