KeralaLatest NewsNews

ബാങ്കിലെ 80 ലക്ഷം തട്ടാന്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം:ക്വട്ടേഷന്‍ നല്‍കിയത് സ്വകാര്യബാങ്ക് മാനേജര്‍ സരിത

കൊല്ലം: കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. കൊല്ലത്താണ് സംഭവം. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയറായ സി.പാപ്പച്ചന്‍ മേയ് 26നാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സരിതയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി.

Read Also: സോഷ്യല്‍മീഡിയലൂടെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം:യൂട്യൂബര്‍മാര്‍ക്ക് തിരിച്ചടി

സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. പ്രശ്‌നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്.

വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

അനിമോന്‍ വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണു പാപ്പച്ചന്‍. പ്രതികള്‍ നിലവില്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button