തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍. 12 വരെയാണ് പരീക്ഷ നടത്തുക. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്‌കൂളുകള്‍ തുറക്കും.
സ്‌കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യാപക സംഘടനാ യോഗത്തില്‍ വ്യക്തമാക്കി.
എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തിലാക്കുമെന്നും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2024-25 അക്കാദമിക വര്‍ഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസ്സുകളിലും 2026 – 27 അക്കാദമിക വര്‍ഷം 8, 9, 10 ക്ലാസ്സുകളിലും പാസാകാന്‍ കുറഞ്ഞത് 30 ശതമാന മാര്‍ക്കെന്ന നിബന്ധന നടപ്പാക്കാനാണ് തീരുമാനം.
Post Your Comments