ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒടുവില്‍ വെടിവെപ്പില്‍ കലാശിച്ചു. സഹപാഠിക്കു നേരേ മറ്റൊരു വിദ്യാര്‍ത്ഥി വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Read Also: യുകെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവില്‍
ചൊവ്വാഴ്ച ഉച്ചയോടെ ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികിലായിരുന്നു സംഭവം.
സംഭവമറിഞ്ഞ അധ്യാപകര്‍ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.
വെടിവെച്ച വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ കൂടാതെ വേറെ രണ്ടു വിദ്യാര്‍ത്ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് റിപോര്‍ട്ടുണ്ട്. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. അതിനാല്‍ പോലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.
Post Your Comments