Latest NewsSpirituality

ജനിച്ച തീയതിയിലുമുണ്ട് കാര്യങ്ങൾ: ആ രഹസ്യങ്ങൾ അറിയാം

ജനിച്ച തീയതിയും നിങ്ങളെക്കുറിച്ചു വളരെയേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്‌. 1-9 വരെയുള്ള തീയതി, അതായത്‌ രണ്ടക്കങ്ങള്‍ വന്നാല്‍ ഇവ കൂട്ടി വരുന്ന ഒറ്റയക്കം. 11 ആണെങ്കില്‍ ഇവ കൂട്ടി വരുന്നത്‌ 2 ആണ്‌. ഇതാണ്‌ ജനനത്തീയതിയായി കണക്കാക്കുന്നത്‌. ഇതുപോലെ 19 ആണെങ്കില്‍ ഇവ കൂട്ടി വരുന്ന 10, അതായത്‌ ഒന്ന്‌ പ്ലസ്‌ പൂജ്യം, അതായത്‌ 1 ആണ്‌ തീയതി.

ജനനത്തീയതികള്‍, 1, 10, 19, 28, തീയതി-1
നേതൃഗുണമുള്ളയാളാണ്‌ നിങ്ങള്‍. ആത്മവിശ്വാസവും കാര്യങ്ങള്‍ മുന്നില്‍ നിന്നു നയിക്കാനുമള്ള കഴിവുള്ളയാള്‍

ജനനത്തീയതികള്‍- 2, 11, 20, 29, തീയതി-2
സെന്‍സിറ്റീവായ ആളാണു നിങ്ങള്‍. ഇമോഷണലും. അതായത്‌ പെട്ടെന്നു വികാരങ്ങള്‍ക്കടിമപ്പെടുന്നയാള്‍. നല്ല ഹൃദയത്തിനുടമ, പെട്ടെന്നു കൂട്ടുകാരെയുണ്ടാക്കുന്നവര്‍.

ജനനത്തീയതികള്‍-3, 12, 21, 30 , തീയതി- 3
വളരെ ക്രിയേറ്റീവായ ആളാണ്‌. എഴുത്തിലും പ്രസംഗത്തിലും അഭിനയത്തിലും പാട്ടിലുമെല്ലാം ശോഭിയ്‌ക്കുന്നയാള്‍. ഊര്‍ജസ്വലതയുള്ള ഇവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ല അഭിപ്രായം നേടുകയും ചെയ്യും.

ജനനത്തീയതികള്‍-4, 13, 21, 31- തീയതി-4
കഠിനാധ്വാനികളാണ്‌ ഇവര്‍. കാര്യങ്ങള്‍ നടത്താനായി മുന്നിട്ടു നില്‍ക്കുന്ന പ്രകൃതക്കാര്‍. അച്ചടക്കമുള്ളവര്‍. സത്യസന്ധര്‍.

ജനനത്തീയതികള്‍-5, 14, 23, തീയതി-5
സാഹസികയിഷ്ടപ്പെടുന്ന പ്രകൃതക്കാരാണിവര്‍. കാര്യങ്ങള്‍ അവതരിപ്പിയ്‌ക്കുന്നവരില്‍ മിടുക്കര്‍. വളരെ ബുദ്ധികൂര്‍മതയുള്ള ഇവര്‍ കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിച്ചെടുക്കുന്നവരായിരിയ്‌ക്കും.

ജനനത്തീയതികള്‍, 6, 15, 24.തീയതി-6
ഉത്തരവാദിത്വമുള്ള ഇവര്‍ കുടുംബസ്‌നേഹികളായിരിയ്‌ക്കും. ധൈര്യവും സത്യസന്ധതയും സഹായമനസ്ഥിതിയുമുള്ളവര്‍.

ജനനത്തീയതികള്‍, 7, 16, 25. തീയതി-7
ആത്മീയകാര്യങ്ങളില്‍ താല്‍പര്യമുള്ളവരായിരിയ്‌ക്കും, ഈ തീയതികളില്‍ ജനിച്ചവര്‍. അല്‍പം ഗൗരവപ്രകൃതമുള്ളവര്‍. സമാധാനപ്രിയര്‍.

ജനനത്തീയതികള്‍, 8, 17, 26. തീയതി-8.
നല്ല ബിസിനസ്‌ സെന്‍സുള്ള ഇക്കൂട്ടര്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും നടത്താനും മിടുക്കുള്ളവരാണ്‌. കാര്യനിയന്ത്രണം സാധ്യമാകുന്നവര്‍.

ജനനത്തീയതികള്‍, 9, 18, 27. തീയതി-9
കുടുംബമായിരിയ്‌ക്കും ഇവരുടെ ആദ്യപരിഗണന. ചുറ്റുമുള്ളവരുടേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button