ബെംഗളൂരു: കര്‍ണാടകയിലെ തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷന്‍ റെഡ്ഡി, ഭാര്യ സിന്ധു, എട്ട് വയസ്സുള്ള മകന് വേദാംശ്, സിന്ധുവിന്റെ അച്ഛന് ജനാര്‍ദ്ദനറെഡ്ഡി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
തുമകുരുവിലെ മധുഗിരി താലൂക്കില്‍ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments