Latest NewsNewsIndia

റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടും പെട്രോളും തീപ്പെട്ടിയും,ലോക്കോ പൈലറ്റിന്റെ സംശയം ട്രെയിന്‍ യാത്രക്കാരെ രക്ഷിച്ചു

കാന്‍പൂര്‍: റെയില്‍ പാളത്തില്‍ നിന്ന് കണ്ടെത്തിയ ചാക്കുകെട്ടിനേക്കുറിച്ച് സംശയം. പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ അട്ടിമറി ശ്രമത്തിലേക്കുള്ള സൂചന. കാന്‍പൂരിലാണി റെയില്‍ പാളത്തില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ കണ്ടെത്തിയത്. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്‌സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് എന്‍ടി ടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also; വാക്കുതര്‍ക്കത്തിന് പിന്നാലെ സഹോദരിയെ സഹോദരന്‍ വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍

പ്രയാഗ്രാജില്‍ നിന്ന് ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്‌സ്പ്രസായിരുന്നു ഈ സമയം ഇതിലൂടെ കടന്ന് പോകേണ്ടിയിരുന്നത്. അതിവേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കില്‍ പൊതിഞ്ഞ് ട്രാക്കില്‍ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റെയില്‍വേ പൊലീസ് വിശദമാക്കുന്നത്.

ഫൊറന്‍സിക് സംഘമടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ലോക്കോ പൈലറ്റ് ട്രാക്കില്‍ ഇരിക്കുന്ന വസ്തു കണ്ടതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്. എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിന് പിന്നാലെ ലോക്കോ പൈലറ്റ് ഗാര്‍ഡിനേയും ഗേറ്റ് മാനേയും വിവരം അറിയിച്ചതിനേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഗ്യാസ് കുറ്റി ശ്രദ്ധയില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ 20 മിനിറ്റുകളോളം നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് ബില്‍ഹൌറില്‍ വീണ്ടും പരിശോധനയ്ക്കായി നിര്‍ത്തിയിട്ടിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും പെട്രോളുമാണ് സംഭവം അട്ടിമറിയാവാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നാണ് എസിപി ഹരീഷ് ചന്ദ്ര വിശദമാക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button