Latest NewsKeralaDevotional

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം നടത്താം ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്.

വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്. പല ക്ഷേത്രങ്ങളിലും തുലാഭാര വഴിപാടുകള്‍ നടത്താറുണ്ട്‌. ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചുള്ള വസ്തുക്കള്‍ കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ സാധിക്കാനും, ദുരിത നിവാരണത്തിനും, രോഗ ശാന്തിക്കുമായി സാധാരണ നടത്തുന്ന തുലാഭാരങ്ങള്‍ ഇവയൊക്കെയാണ്.

ദാരിദ്ര്യ ശമനത്തിന് :- അവല്‍, നെല്ല്
ദീര്‍ഘയുസ്സിന് :- മഞ്ചാടിക്കുരു
മാനസിക സമ്മര്‍ദം കുറക്കാന്‍ :- മഞ്ചാടിക്കുരു
കര്‍മ്മ ലാഭത്തിന് :- താമരപ്പൂവ്
ആയുസ്സ്, ആത്മബലം :- താമരപ്പൂവ്
പ്രമേഹ രോഗ ശമനത്തിന് :- പഞ്ചസാര
രോഗ ശാന്തിക്ക് :- കദളിപ്പഴം
പല്ലുവേദന :- നാളികേരം
മുഖത്തെ പാടുകള്‍ :- നാളികേരം
നീര്‍ക്കെട്ട് :- ഇളനീര്‍, വെള്ളം
വൃക്ക/ മൂത്രാശയ രോഗ ശമനം :- ഇളനീര്‍, വെള്ളം
ഉദര രോഗ ശമനം :- ശര്‍ക്കര, തേന്‍
വാത രോഗ ശമനം :- പൂവന്‍ പഴം
വസൂരി രോഗം/ ചിക്കന്‍ പോക്സ് ശമനം :- കുരുമുളക്
ത്വക്ക് രോഗ ശമനം :- ചേന
ബിസിനസ്‌ ഉയര്‍ച്ച:- ലോഹനാണയങ്ങള്‍
ദൃഷ്ടി ദോഷ പരിഹാരം / ഐശ്വര്യം :- ഉപ്പ്
ബുദ്ധി വികാസത്തിന് / മാനസിക രോഗ മുക്തി :- നെല്ലിക്ക , വാളന്‍ പുളി

ഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്നി രുക്മിണി ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം. തുലാഭാരത്തട്ടിൽ വെച്ച രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും ഭഗവാന്റെ തട്ടിനെ ഉയർത്താൻ കഴിഞ്ഞില്ല, അവസാനം ദേവി സ്വയം സമർപ്പണത്തോടുകൂടി നൽകിയ ഒരു തുളസി ദളത്തിനാണ് ഭഗവാന്റെ തട്ടിനെ ഉയർത്താനായത്.തുലാഭാരത്തിനു സമർപ്പിക്കുന്ന ദ്രവ്യങ്ങളിലല്ല, പകരം സമർപ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നതെന്ന വലിയ പാഠവും ഇതുമൂലം പകർന്നു നൽകപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button