Latest NewsKeralaNewsCrime

അസഭ്യം പറഞ്ഞപ്പോള്‍ ചവിട്ടിവീഴ്ത്തി: അവശനിലയില്‍ കിടന്ന യുവാവ് മരിച്ച സംഭവം കൊലപാതകം

കല്ലേറ്റുംകര വടക്കുമുറി കാച്ചപ്പിള്ളി വീട്ടില്‍ ജോബി(45) ആണ് മരിച്ചത്

തൃശൂർ: ഇരിങ്ങാലക്കുട മുരിയാട് പാറേക്കാട്ടുകരയില്‍ അവശനിലയില്‍ കിടന്ന് യുവാവ് മരണപ്പെട്ട സംഭവം കൊലപാതകം. കേസില്‍ രണ്ടു പേർ അറസ്റ്റിലായി. പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പില്‍ ജിന്റോ (28 ), കുവ്വക്കാട്ടില്‍ സിദ്ധാര്‍ത്ഥന്‍ (63) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലേറ്റുംകര വടക്കുമുറി കാച്ചപ്പിള്ളി വീട്ടില്‍ ജോബി(45) ആണ് മരിച്ചത്. തിരുവോണത്തിന്റെ അന്ന് വൈകീട്ട് ആറരയോടെ കള്ളുഷാപ്പിന് എതിര്‍ വശത്ത് അവശനിലയില്‍ കിടക്കുന്ന നിലയില്‍ കണ്ട ജോബിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

read also: വിവാഹവീട്ടില്‍നിന്നു മോഷണം പോയ 17.5 പവൻ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാര്‍ത്ഥനും തമ്മില്‍ ഷാപ്പില്‍ വച്ച്‌ വഴക്കുണ്ടായിരുന്നു. ഇത് കണ്ട ജിന്റോ ഇരുവരെയും പിടിച്ചു മാറ്റി. ഇതിനിടെ അസഭ്യം പറഞ്ഞ് ജിന്റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ച ജോബിയെ ജിന്റോ ചവിട്ടിവീഴ്ത്തുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെയും ജിന്റോയുടെയും മര്‍ദ്ദനത്തിലുമാണ് ജോബിക്ക് പരുക്കേറ്റിട്ടുള്ളത്. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരീക അവയവങ്ങള്‍ ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button