കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദനനം. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.
read also: പ്രഭാസിന്റെ വധു ആര്? വിവാഹത്തില്‍ പ്രതികരിച്ച് കുടുംബം
ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. ഇന്നലെയാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments