തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അല്‍ത്താഫ് 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്.
വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്.
എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റര്‍ ഏജന്റ്. ഇരുപതിലേറെ വര്‍ഷമായി ലോട്ടറി ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ്. ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചിരുന്നു.
80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു. കഴിഞ്ഞവര്‍ഷം തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു ഒന്നാം സമ്മാനം.
Post Your Comments