തൃശൂര്‍ : തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികന്‍ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി (74) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. നാരായണന്‍ കുട്ടി തൃശൂരിലേക്ക് സൈക്കിളില്‍ പാലുമായി പോകുകയായിരുന്നു. ഇതിനിടയിലാണ് അപകടം നടന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments