തിരുവനന്തപുരം : വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകീട്ട് അഞ്ചിന് പ്രചാരണ പരിപാടികൾക്ക് തിരശ്ശീല വീഴും.
നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട് 18നാണ് കൊട്ടിക്കലാശം നടത്തുക. അതേ സമയം മണ്ഡലങ്ങളില്‍ മുന്നണികള്‍ വലിയ ആവേശത്തിലും പോരാട്ടത്തിലുമാണ്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കൂടാതെ ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.
അതേ സമയം തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. കൊട്ടിക്കലാശത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Post Your Comments