മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്ത 4 വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു. കിളികൊല്ലൂർ കല്ലുംതാഴം കാപ്പെക്സ് ഫാക്ടറിക്ക് സമീപം താമസിക്കുന്ന അശ്വതിക്ക്(34) എതിരെയാണ് പൊലീസ് കേസ് എടുത്തത്.
നാലുവയസുള്ള അങ്കണവാടി വിദ്യാർത്ഥിയായ മകന്റെ കാലിലാണ് അശ്വതി സ്പൂൺ ചൂടാക്കിവച്ച് പൊള്ളിച്ചത്. കുട്ടിയുടെ വലതുകാലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് ചായ വീണ് പൊള്ളിയതെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്.
പിന്നീട് ചോദ്യം ചെയ്യലിൽ പേഴ്സിൽ നിന്ന് പണമെടുത്ത ദേഷ്യത്തിനാണ് കുട്ടിയുടെ കാൽ പൊള്ളിച്ചതെന്ന് അശ്വതി സമ്മതിക്കുകയായിരുന്നു. പ്രദേശത്തെ പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അശ്വതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments