മസ്ക്കറ്റ് : അമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി നവംബർ 20 ബുധനാഴ്ച, 21 വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
ഈ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയിട്ടുണ്ട്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനം നവംബർ 24, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
Post Your Comments