തിരുവനന്തപുരം: സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ അധ്യാപകനെതിരെ കുട്ടികളുടെ വെളിപ്പെടുത്തൽ. ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്കൂള്‍ അദ്ധ്യാപകൻ ബിനോജ് കൃഷ്ണ പിടിയിൽ.
രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് നടപടി. ആറ് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെ അദ്ധ്യാപകരെയും രക്ഷിതാക്കളെയും കൗൺസിലർ വിവരം അറിയിക്കുകയായിരുന്നു.
read also: 52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍
ഇതിനിടയില്‍ ബിനോജ് ഒളിവില്‍ പോയി. തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇയാള്‍ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.
Post Your Comments