Kerala

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ചു : അപകടത്തിൽപെട്ടത് തമിഴ്നാട് സ്വദേശികൾ

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല തങ്കി കവലയ്ക്ക് വടക്ക് വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

സ്‌കൂട്ടര്‍ ബസിലിടിച്ചാണ് സംഭവം. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകന്‍ ശിവകുമാര്‍ (28) സഹോദരിയുടെ മകന്‍ മുരുകേശന്‍ (43) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഇരുവരും തമിഴ്നാട് സ്വദേശികളാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button