Latest NewsKeralaNews

പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ: കെ മുരളീധരൻ

കോൺ​ഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു

കൊച്ചി : കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്നും ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കെ മുരളീധരൻ. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു.

read also: ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി

കോൺ​ഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയമെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞതവണ 13 സീറ്റിൽ വിജയിച്ച യുഡിഎഫ് ഇത്തവണ 17 സീറ്റിൽ വിജയിക്കാൻ കാരണം ഭരണ വിരുദ്ധ വികാരവും ഒറ്റക്കെട്ടായി പാർട്ടി പ്രവർത്തിച്ചതിന്റെ മെച്ചവുമാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു ചർച്ച നടക്കുകയാണെങ്കിൽ ഞങ്ങളൊക്കെ അറിയുമല്ലോ. ചർച്ചയുടെ കഥകളൊക്കെ ആരാണുണ്ടാക്കിയതെന്നറിയില്ല. ഇത് അനാവശ്യമായ ചർച്ചയാണെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button