Kerala

പതിനാറുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു

തിരൂർ: പതിനാറുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷാ വിധിയിൽ വ്യക്തമാക്കി. പ്രതി പിഴയടയ്ക്കുന്നപക്ഷം 1,40,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2012 നവംബർ 12-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയും കുടുംബവുമൊന്നിച്ച് താമസിക്കുന്ന ക്വാർട്ടേഴ്സിൻറെ മുറ്റത്ത് എത്തി അതിജീവിതയെ പ്രതി കയറിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചൂവെന്നാണ് കേസ്. 16 വയസ്സും നാലു മാസവും മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരേയായിരുന്നു ഇയാളുടെ അതിക്രമം.

പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു. തിരൂർ പോലീസ്‌സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി. ജ്യോതീന്ദ്രകുമാർ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ തിരൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ. റാഫിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button