
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് മൗനി റോയ്. പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ഭർത്താവ് സൂരജിനും ഉറ്റ സുഹൃത്തും നടിയുമായ ദിഷ പഠാനിക്കുമൊപ്പം മടങ്ങവേ വഴിയിൽ കാൽവഴുതി വീഴുന്ന മൗനിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ബാന്ദ്രയിലെ ന്യൂഇയർ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് സംഭവം.
പാർട്ടി കഴിഞ്ഞ് കാറിലേക്ക് കയറാൻ ഭർത്താവിനൊപ്പം നടന്നു വരുകയായിരുന്ന മൗനി പെട്ടെന്ന് കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ദിഷ പഠാനിയും മൗനിയുടെ ഭർത്താവ് സൂരജും ചേർന്ന് താരത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. ഇതിന്റെ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു.
സലകാർ ,വെൽക്കം ടു ദ് ജംഗിൾ, മലംഗ് 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മൗനി.
Post Your Comments